വിദ്യാഭാസത്തിൽഅടിയന്തിരശ്രദ്ധ ക്ഷണിക്കുന്ന ദേശീയ കൂട്ടായ്മ

Bengali, English, Hindi, Kannada, Telugu

( 26 ദകയിി കിടികിണയഅിക വിദ്യാ്യാാ പി തിണിക!പിനയയയാാിണിക ! )

ഇന്ത്യയിലെഇപ്പോഴുള്ള വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചു ചർച്ച ചെയ്യുവാനും ആവശ്യമുള്ള ഇടപെടലുകൾക്കുംതാല്പര്യമുള്ള വ്യക്തികളുടെയും സംഘടനകളുടെയും ഒരു വെർച്ച്വൽ യോഗം ജൂലൈ 16 നു ചേരുകയുണ്ടായി.ഇന്ത്യയിലെ കുട്ടികളുടെ ,പ്രത്യേകിച്ച് ദരിദ്രരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ അഭിസംബോധന ചെയ്യാൻ ഒരുമിച്ചു പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു. രണ്ടു രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കാൻ തീരുമാനിച്ചു .

  1. സമൂഹത്തിനും  സ്‌കൂളുകൾക്കും അടിയന്തിരമായി  വിദ്യാഭ്യാസ പിന്തുണ നൽകുക
  2. തുല്യതയുള്ളതും അര്ഥപൂര്ണവുമായ പഠന അവസരങ്ങൾ എല്ലാ കുട്ടികൾക്കും ലഭ്യമാക്കുന്നതിനായി അധികാരികളെ സ്വാധീനിക്കുന്ന തരത്തിലുള്ള സാമൂഹ്യ സംഘാടന പ്രവർത്തനങ്ങൾ നടത്തുക.

നടത്തുക.ടാതെ, ഇതുമായി ബന്ധപ്പെട്ട ആരോഗ്യ ,ഉപജീവന പ്രശ്നങ്ങളിൽ ഇടപെട്ടു പ്രവർത്തിക്കുന്നതിനും തീരുമാനിച്ചു.

കൂട്ടായ്മയുടെ പ്രാഥമികവും അടിസ്ഥാനതത്വവും സാമൂഹ്യ തുല്യതയാണ്. പഠനത്തിനും വികസനത്തിനും ഉള്ള അവസരങ്ങൾ എല്ലാവർക്കും ലഭ്യമാകുന്നു എന്ന് ഉറപ്പ് വരുത്തുക – വിദ്യാഭാസ അവകാശ നിയമം സഫലീകരിക്കുക . സർക്കാരിന്റെയും സർക്കാരിതര സംഘടനകളുടെയും ജില്ലാഭരണകൂടങ്ങളുടെയും നേതൃത്വത്തിൽ വിദ്യാഭ്യാസ സംബന്ധമായ ചില പ്രവർത്തനങ്ങൾ അടിയന്തിരമായി ചെയ്യേണ്ടതുണ്ട്
ഈ പ്രവർത്തന ങ്ങളിൽ താല്പര്യമുള്ളവരെ ഇതുമായി ബന്ധപ്പെടാനായി ക്ഷണിക്കുന്നു.

കൂട്ടായ ഈ പ്രവർത്തനത്തോടൊപ്പം പങ്കുചേരുവാനും നിങ്ങളുടെ  അനുഭവം പങ്കുവെക്കുവാനും ക്ഷണിക്കുന്നു  യോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ലഭ്യമാണ്: 

info [at] educationemergency [dot] net
https://EducationEmergency.net

കോവിഡ് 19 എന്ന ദുരന്തം ലക്ഷങ്ങളുടെ ജീവനാണെടുത്തത്. ദശലക്ഷങ്ങളുടെ ജീവനോപാധിയാണ് ലോക്ക് ഡൌൺ ഇല്ലാതാക്കിയത് . എരിഞ്ഞു കൊണ്ടേയിരിക്കുന്ന ചിതകളും ശവശരീരങ്ങളും മയിലുകൾ താണ്ടി സ്വദേശത്തേക്കു തിരിച്ചു പോകുന്ന അന്യദേശത്തൊഴിലാളികളും – നാം കണ്ട ഈ ദൃശ്യങ്ങൾ രാജ്യത്തെ ജീവനോപാധി -ആരോഗ്യ അവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു . മറ്റൊരു നിശ്ശബ്ദ അദൃശ്യ അടിയന്തിരാവസ്ഥ യായി ഇതിനെ കാണാവുന്നതാണ് . ഈഅവസ്ഥ ദരിദ്രരായ അസംഖ്യം ആളുകളുടെ ജീവനോപാധിക്കുള്ള ഭീഷണിയാണ് ഇത് ഭാവിയിൽ അനേകം ആളുകളുടെ തുല്യതയും അന്തസ്സുമുള്ള ജീവിതത്തിനുള്ള സാദ്ധ്യതയെത്തന്നെ മായ്ച്ചു കളയുന്നതാണ് .

ഇന്ത്യയുടെ പലഭാഗത്തും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികൾക്ക് മുന്നിൽ കഴിഞ്ഞവർഷം ഏതാണ്ട് മുഴുവനായും അടഞ്ഞുകിടക്കുകയായിരുന്നു അടുത്ത വർഷവും ഏതാണ്ട് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും .ആയിരക്കണക്കിന് കുട്ടികൾക്ക് രക്ഷിതാക്കൾ നഷ്ടപ്പെട്ടു പോയിരിക്കുന്നു.ലക്ഷക്കണക്കിന് ആളുകൾക്ക് ജോലിയും വരുമാനവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു ആരോഗ്യത്തിനായി വൻ തുക ചെലവാക്കേണ്ടി വരുന്നു.
ഒട്ടനവധികുട്ടികൾക്ക് സ്‌കൂളിലേക്ക് തിരികെ വരിക എന്നതും കുടുംബത്തിന് പിന്തുണ യായി ജോലി ചെയ്യുക എന്നതും തമ്മിൽ വേദനാകരമായ ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്നു . വിദ്യാഭ്യാസ രംഗത്തേക്ക് അടിയന്തിരശ്രദ്ധ ക്ഷണിക്കുന്നത് ഈ നിശ്ശബ്ദ അടിയന്തിരാവസ്ഥയെ സൂചിപ്പിക്കുന്ന ആ അവസ്ഥചർച്ചചെയ്യാനും കർമ്മപരിപാടികൾ രൂപപ്പെടുത്തുന്നതിനുമാണ്.

സ്‌കൂളുകൾ അടച്ചിട്ടത് ,പലകാരണങ്ങൾകൊണ്ടുണ്ടായ പോഷകാഹാരക്കുറവ് ,വർധിച്ചു വരുന്ന അതിക്രമങ്ങൾ ,ബാലവേല ,സ്‌കൂളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് ബാലവിവാഹം ഇവയെല്ലാം ചേർത്തുകൊണ്ടാണ് വിദ്യാഭ്യാസ മേഖലയിലെ അടിയന്തിരാവസ്ഥ യിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നത്

 ഈഅടിയന്തരാവസ്ഥ ,ഗവർമെന്റ്,എയ്‌ഡഡ് ,സ്വകാര്യ ,ദരിദ്രമായ സ്വകാര്യ സ്‌കൂളുകൾ തുടങ്ങി എല്ലാവിഭാഗം സ്‌കൂളുകളിലും പഠിക്കുന്ന 26 കോടി കുട്ടികളെയും ബാധിക്കുന്നു .എന്നാൽ അത് ഒരേപോലെ അല്ല ബാധിക്കുന്നത്. വിഭവ സമൃദ്ധമായ സ്വകാര്യ സ്‌കൂളുകൾ പഠനം ഓൺലൈൻ ലേക്ക് മാറ്റുന്നു ,അവർക്കു വീട്ടിലും അതിനുള്ള പിന്തുണാ സംവിധാനങ്ങൾ ഉണ്ട്.വിദ്യാഭ്യാസ രംഗത്തെ അസമത്വം അതിവേഗം ഗുരുതരമാകുകയാണ്‌
 വിദ്യാഭ്യാസം പുനരാരംഭിക്കൂ :അടിയന്തിര വിദ്യാഭ്യാസ മുറികൾ തുടങ്ങൂ …

കുട്ടികൾക്ക് പ്രത്യേകിച്ചും പിnnokka വിഭാഗത്തിൽ നിന്നുള്ള കുട്ടികൾക്ക് ചിട്ടപ്പെടുത്തിയ പഠനാവസരങ്ങളും പിന്തുണയും ആവശ്യമാണ്.വിദ്യാഭ്യാസ അടിയന്തിരാവസ്ഥ അഭിസംബോധനചെയ്യുന്നതിന് കുട്ടികളുടെയും അവരുടെ അധ്യാപകരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട് , അവർക്കു പോഷകാഹാരം ഉറപ്പ് വരുത്തേണ്ടതുണ്ട് .കൂടാതെ പഠനം തുടരുന്നതിനും കുട്ടികളുടെ ശാരീരിക ,മാനസിക സാമൂഹ്യ വൈകാരിക വികസനത്തിനും, അധ്യാപകരുമായുള്ള അർഥപൂർണമായ സംവാദം ഉണ്ടാകേണ്ടതുണ്ട്.

വെർച്ച്വൽ ഇടത്തിൽ നിന്നുകൊണ്ട് ടീവി വഴിയോ റേഡിയോയോ ഉള്ള പഠനം കൊണ്ട് കുട്ടികളെ പിടിച്ചിരുത്താൻ കഴിയുന്നില്ല എന്ന് മാത്രമല്ല പലസംസ്ഥാനങ്ങളിലും വേണ്ടത്ര മുന്നൊരുക്കങ്ങളോ അധ്യാപക പരിശീലനങ്ങളോ ഇല്ലാതെയാണ് ഡിജിറ്റൽ വിദ്യാഭാസം തുടങ്ങിയത് .കൂടാതെ അധികം കുട്ടികൾക്കും ആവശ്യമായ ഉപകരണങ്ങളോ ഇന്റർനെറ്റ് സൗകര്യമോ ഇല്ലതാനും .

മറ്റുകുട്ടികളുമായോ അധ്യാപകരുമായോ സുഹൃത്തുക്കളുമായോ സംവദിക്കാനാകാത്ത അവസ്ഥ കുട്ടികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് .ഗവർമെന്റ് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് വ്യക്തമായി അറിയാത്തത് കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട് .സ്‌കൂളുകളിലെ ഔപചാരിക വിദ്യാഭ്യാസം ആരോഗ്യരംഗത്തെ നടപടികളെ പരിഗണിച്ചുകൊണ്ട് പുനരാരംഭിക്കുക എന്നതല്ലാതെ മറ്റു ബദൽ മാർഗങ്ങളില്ല .ആരോഗ്യ അടിയന്തിരാവസ്ഥയെ മറികടക്കാൻ പലജില്ലകളിലും യുദ്ധ മുറികൾ സജ്ജമാക്കിയിട്ടുണ്ട് .അതുപോലെ ഓരോ ജില്ലകളിലും വിദ്യാഭ്യാസ അടിയന്തരാവസ്ഥാ മുറി ആവശ്യമാണ്.അതിന്റെ പ്രഥമമായ ലക്‌ഷ്യം എല്ലാകുട്ടികളും വിദ്യാഭ്യാസത്തിൽ പങ്കെടുക്കുന്നു എന്ന് ഉറപ്പു വരുത്തുകയായിരിക്കണം .ഒരോ ദിവസവും സുരക്ഷിതമായിരുന്നു വെന്നും സംരക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പാക്കണം.ആളുകളുടെ പരാതികൾ അവിടെ പരിഹരിക്കപ്പെടുകയും വേണം.

വിദ്യാഭ്യാസം പുതുക്കൂ  അന്തസ്സിനും വികസനത്തിനുമായുള്ള വിദ്യാഭ്യാസം 

ഈ പകർച്ചവ്യാധി ഉണ്ടാക്കിയ പ്രതിസന്ധി വിദ്യാഭാസത്തെക്കുറിച്ചൊരു പുനർവിചിന്തനം ആവശ്യമാക്കുന്നു.കുട്ടികളുടെ സാമൂഹ്യ വൈകാരിക ആവശ്യങ്ങളുടെ ഉത്തരവാദിത്വം വിദ്യാഭാസത്തിന്റേതായിരിക്കണം .പ്രത്യേകിച്ചും ഇത്തരം ഒരു നീണ്ട ഇടവേളയുണ്ടായതിനാൽ . ചെറിയ ബ്രിഡ്ജ് കോഴ്സ് കൾക്ക് ശേഷം നീണ്ട ഗ്രേഡ് രീതികൾ പുനരാംഭിക്കുന്നത് ധൃതി പിടിക്കേണ്ടതില്ല .അടുത്ത കുറെ കാലത്തേക്ക് പരിഹാര ബോധനത്തിനും ടെക്സ്റ്റ് ബുക്ക് പഠിച്ചു ഓര്മിച്ചെടുക്കുക എന്നതിനുമൊക്കെ പകരം പഠിതാവിന്റെ അവസ്ഥയെക്കുറിച്ച് സൂക്ഷ്മ ബോധമുള്ളതും സഹാനുഭൂതിയുള്ളതുമായിരിക്കണം പഠനം .കുട്ടികൾ പലസ്ഥലത്താണ് പഠിക്കുന്നത് , അവർക്ക് പലആവശ്യങ്ങളാണുള്ളത് .അതിനാൽ ഒരു പൊതു സമീപനം ആപൽക്കരമാണ് .പ്രാദേശികമായ വഴക്കങ്ങൾ അനിവാര്യമാണ്.അതേസമയം തത്വങ്ങളും നടപടിക്രമങ്ങളും വികസിപ്പിച് നടത്തി എല്ലാവര്ക്കും തുല്യമായ പഠനാവസരങ്ങൾ ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട് . വിദ്യാഭാസത്തിനായി ചെലവഴിക്കാനുള്ള തുക ഗണ്യമായി വർദ്ധിപ്പിക്കേണ്ടതുണ്ട് .

ഈ പകർച്ചവ്യാധി, കുട്ടികൾക്ക് വളരാനും വികസിക്കാനുമുള്ള സാഹചര്യം ഉണ്ടാക്കാനുള്ള വലിയ ഉത്തരവാദിത്വം വിദ്യാഭ്യാസ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും നൽകിയിരിക്കുകയാണ് .

 രണ്ടു തരത്തിലുള്ള കൂട്ടായ പ്രവർത്തനം 

1 വിദ്യാഭാസ അവകാശ നിയമം യാഥാർഥ്യ മാക്കുന്നതിനുള്ള സാമൂഹ്യ സംഘാടനം : ഈ ഗ്രൂപ്പ് വിവിധ സംസ്ഥാനങ്ങളിലെ വിവിധ തലങ്ങളിലുള്ള സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കും
സിവിൽ സൊസൈറ്റി ഓർഗനൈസേഷൻ , രക്ഷാകർതൃ സംഘടനകൾ അധ്യാപക സംഘടനകൾ എന്നിവയുമായി ചേർന്ന് വിദ്യാഭ്യാസ അടിയന്തിരാവസ്ഥയെപ്പറ്റി കൂടുതൽ മനസ്സിലാക്കി വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുന്നതിനുള്ള നയ രൂപീകരണത്തിനും ,അത് പ്രാവർത്തികമാക്കുന്നതിനും വേണ്ടി ശ്രമിക്കും . കൂടാതെ ആളുകളെ വിദ്യാഭ്യാസ അവകാശനിയമം ഉപയോഗിക്കാൻ പ്രാപ്തമാക്കുന്നതിനായി ശാക്തീകരിക്കാൻ വേണ്ടിയും പ്രവർത്തിക്കും

 2.സമൂഹങ്ങൾക്കും സ്‌കൂളുകൾക്കും ഉള്ള വിദ്യാഭ്യാസ പിന്തുണ : ഇത് പകർച്ച വ്യാധിക്കാലത്ത് പ്രവർത്തിച്ചിരുന്ന മാതൃകകളെ കണ്ടെത്തി മറ്റാവശ്യമുള്ള ഇടങ്ങളില്ലേക്ക് വ്യാപിക്കാൻ പ്രവർത്തിക്കും .ഇതിനായി വിവിധ ഭാഷാകളിൽ വിഭവങ്ങൾ വിദ്യാഭ്യാസ പ്രവർത്തകർക്കും രക്ഷിതാക്കൾക്കും മറ്റും പ്രവർത്തിക്കുന്ന സംഘടനകൾ വഴിയും വെബ്ല സൈറ്റ്കൾ വഴിയും മറ്റും ലഭ്യമാക്കും

വിദ്യാഭ്യാസ അടിയന്തിരാവസ്ഥക്കായുള്ള ദേശീയ കൂട്ടായ്മ
ഞങ്ങൾക്കെഴുതുക : info [at] educationemergency [dot] net


 

5 thoughts on “വിദ്യാഭാസത്തിൽഅടിയന്തിരശ്രദ്ധ ക്ഷണിക്കുന്ന ദേശീയ കൂട്ടായ്മ

Leave a Reply

Your email address will not be published. Required fields are marked *