ഗ്രാമങ്ങളിലെ കുട്ടികള്‍ ‘ക്ലാസി’ന് പുറത്ത് ; രാജ്യത്ത് ​ഗ്രാമീണ മേഖലയില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം 8 ശതമാനത്തിന് മാത്രം

രാജ്യത്ത് ഗ്രാമീണമേഖലയില്‍ ഓൺലൈൻ പഠനസൗകര്യം ലഭ്യമാകുന്നത് എട്ടുശതമാനം കുട്ടികള്‍ക്കു മാത്രമെന്ന് സര്‍വേ റിപ്പോർട്ട്‌. നഗരപ്രദേശങ്ങളിൽ ഇത് 24 ശതമാനം. ഗ്രാമങ്ങളിലെ 37 ശതമാനം കുട്ടികൾക്ക്‌ പഠനസൗകര്യം തീർത്തും ഇല്ല.